സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നി ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നാണ് അക്രമികളിൽ ഒരാളുടെ പേര്. ഇയാൾ ലാഹോർ സ്വദേശിയാണെന്നും റിപ്പോർട്ടുകളുണ്ട്.
ലാഹോറിൽ നിന്ന് ഓസ്ട്രേലിയായിൽ എത്തിയ നവീദ് അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ്. എന്നാൽ മറ്റയാളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്താണ് നവീദ് അക്രം താമസിച്ചിരുന്നത്.
ഇയാളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ജൂത മതവിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
അക്രമികൾ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പോലീസ് കണ്ടെത്തി. അതേസമയം സിഡ്നിയിൽ നടന്നത് ഭീകരാക്രമണമാണ് അധികൃതർ വ്യക്തമാക്കി.